Monday, May 5, 2025 5:27 am

കിഫ്​ബി ; ​അപ്പീൽ ഹർ​ജിയിൽ വാദം കേൾക്കുന്നതിൽ നിന്ന്​ ചീഫ്​ ജസ്റ്റിസ്​ ബെഞ്ച്​ പിന്മാറി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കി​ഫ്ബി മ​സാ​ല ബോ​ണ്ടു​ക​ളി​റ​ക്കി​യ​തി​ൽ നി​യ​മ ലം​ഘ​നം ഉ​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ സ​മ​ൻ​സ് അ​യ​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച്​ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ.​ഡി) അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്​ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹർജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​ നി​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പി​ന്മാ​റി.അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട്‌ ഇ.​ഡി ന​ൽ​കി​യ സ​മ​ൻ​സ്‌ ചോ​ദ്യം​ചെ​യ്‌​ത്‌ കി​ഫ്‌​ബി​യും ഡോ. ​തോ​മ​സ്‌ ഐ​സ​ക്കും ന​ൽ​കി​യ ഹ​ർജി​യി​ൽ കേ​സി​ലെ തു​ട​ർ​ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ്‌ ഉ​ത്ത​ര​വി​ട്ട​ത്​ ജ​സ്‌​റ്റി​സ്‌ വി.​ജി. അ​രു​ണി​ന്‍റെ ബെ​ഞ്ചാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​ നി​ന്ന്​ ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ പി​ന്മാ​റി. തു​ട​ർ​ന്നാ​ണ്​ ഹ​ർ​ജി മ​റ്റൊ​രു ഡി​വി​ഷ​ൻ ബെ​ഞ്ചി​ലേ​ക്ക്​ മാ​റ്റി​യ​ത്.

വ്യാ​ഴാ​ഴ്ച ജ​സ്റ്റി​സ്​ എ. ​മു​ഹ​മ്മ​ദ്​ മു​ഷ്താ​ഖ്, ജ​സ്​​റ്റി​സ്​​ ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് അ​പ്പീ​ൽ പ​രി​ഗ​ണി​ക്കും. സ​മ​ൻ​സ് ന​ൽ​കു​ന്ന​ത് ത​ട​ഞ്ഞ്​ നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് പു​തി​യ സ​മ​ൻ​സ് ത​യാ​റാ​ക്കി അ​യ​ക്കാ​ൻ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​വം​ബ​ർ 24ന് ​അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ഫ​ല​ത്തി​ൽ നി​ല​വി​ലെ ഉ​ത്ത​ര​വ്ത​ന്നെ ഇ​ല്ലാ​താ​യെ​ന്ന് തോ​മ​സ് ഐ​സ​ക്കും കി​ഫ്ബി സി.​ഇ.​ഒ കെ.​എം. എ​ബ്ര​ഹാം, ജോ​യ​ന്‍റ്​ ഫ​ണ്ട് മാ​നേ​ജ​ർ ആ​നി ജൂ​ല തോ​മ​സ് എ​ന്നി​വ​രും ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർജി​യി​ൽ പ​റ​യു​ന്നു. അ​പ്പീ​ലി​ൽ തീ​ർ​പ്പു​ണ്ടാ​കു​ന്ന​തു​ വ​രെ തു​ട​ർ​ന​ട​പ​ടി വി​ല​ക്ക​ണ​മെ​ന്നും ഹ​ർജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...

പുഴയിൽ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല

0
കൊച്ചി : എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്ന്...

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...