റായ്പൂർ: കോബ്ര ജില്ലയിൽ റാഞ്ചി സ്വദേശിയുടെ മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മദ് വാസിം അൻസാരിയാണ് കൊല്ലപ്പെട്ടത്. അൻസാരിയുടെ കാമുകിയും രണ്ടാമത്തെ കാമുകനും ചേർന്നാണ് പണത്തിന് വേണ്ടി 26-കാരനെ കാെലപ്പെടുത്തിയത്.48 മണിക്കൂറിനകം ഒഡീഷയിൽ നിന്ന് പ്രതിയായ രാജാ ഖാനെയും കൗമാരക്കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് സ്വർണ ചെയിനുകളും മൊബൈലും പണവും കണ്ടെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ചൈത്മ സ്വദേശിയായ കൗമാരക്കാരിയെ അൻസാരി പരിചയപ്പെട്ടത്. ഇരുവരും പതിവായി സംസാരിക്കാറുണ്ടായിരുന്നു. വസീം അൻസാരിയും കൗമാരക്കാരിയും ആദ്യം സുഹൃത്തുക്കളായി, പിന്നീട് പ്രണയത്തിലും. 3 വർഷമായി ബന്ധം തുടരുകയായിരുന്നു.
കൊലപ്പെടുത്താൻ പദ്ധതിയിട്ട ശേഷമാണ് കാമുകി അൻസാരിയെ സൗദിയിൽ നിന്ന് വിളിച്ചുവരുത്തിയത്.സൗദി അറേബ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ച അൻസാരി രണ്ടര വർഷംമുമ്പാണ് കടല് കടന്നത്. യുവാവിന് വലിയ ശമ്പളം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കിയ കാമുകി ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത ബൊലേറോയിലാണ് വാസിമിനെ കൂട്ടാൻ കാമുകി ബിലാസ്പൂരിലേക്ക് പോയത്. പിന്നീട് യുവാവിനെ ചൈത്മയിലെ അവളുടെ വീട്ടിലെത്തു. തുടർന്ന് രണ്ടാം കാമുകൻ രാജാ ഖാനുമായി ചേർന്ന് ആദ്യം കാമുകൻ വസീം അൻസാരിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി അണക്കെട്ടിൽ എറിഞ്ഞു. ശേഷം അൻസാരിയുടെ ഫോൺ പേ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത ശേഷം പ്രതികൾ ഒഡീഷയിലേക്ക് കടക്കുകയായിരുന്നു.