Monday, May 5, 2025 2:20 pm

കിരണിന് ജീവപര്യന്തം കിട്ടിയില്ല ; മേൽക്കോടതിയെ സമീപിക്കും – വിസ്മയയുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിസ്മയ കേസിലെ പ്രതി കിരൺകുമാറിന് കോടതിയിൽ നിന്ന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ. നിമയപോരാട്ടം തുടരാനാണ് തീരുമാനം. പ്രതിക്ക് ജീവപര്യന്തമെങ്കിലും ലഭിക്കാനായി ഏതറ്റംവരെയും പോവും. നല്ല നിലയിൽ കേസ് അന്വേഷിച്ച പോലീസുകാർക്കും വിഷയം ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓർമ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാൻ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാൻ സാധ്യതയുണ്ടെന്നുമാണ് കിരൺകുമാർ പറഞ്ഞത്.

വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിലായിരുന്നു. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടാണ് അച്ഛൻ കോടതിയിലെത്തിയത്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്.

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

0
പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ....

പു​ല്ലാ​ട് വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ള്‍ ക​വാ​ട​ത്തി​ന് മു​മ്പി​ലാ​യി ട്രാ​ഫി​ക് സേ​ഫ്റ്റി കോ​ണ്‍​വെ​ക്‌​സ് മി​റ​ര്‍ സ്ഥാ​പി​ച്ചു

0
പു​ല്ലാ​ട് : സീ​നി​യ​ര്‍ ചേം​ബ​ര്‍ ടൗ​ണ്‍ റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ലാ​ട്...

പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ന്യൂഡൽഹി: പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി...

അടൂർ നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രഥമ പഠന വിനോദയാത്ര നടന്നു

0
അടൂർ : അടൂർ നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രഥമ പഠന...