റാന്നി: സാമൂഹ്യ ക്ഷേമ പെൻഷൻകാർക്ക് നോമിനിയെ നിശ്ചയിക്കാൻ അവസരം നൽകണമെന്ന് കിസാന്‍സഭ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യക്ഷേമ പെൻഷൻ കുടിശിഖ വിതരണം ചെയ്തു കൊണ്ടിരിക്കെ ഗുണഭോക്താവ് മരണപ്പെട്ടാൽ അവകാശിക്ക് ആ തുക കൈപ്പറ്റാൻ അർഹതയില്ല എന്നതാണ് നിയമം. പെൻഷൻ ഗുണഭോക്താവിന് നോമിനിയെ നിശ്ചയിച്ച് നൽകാൻ അവകാശം ഇല്ലാത്തതാണ് ഇതിന് കാരണം. അതിനാൽ സാമൂഹൃക്ഷേമ പെൻഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഗുണഭോക്താവിന് നോമിനിയെ നിശ്ചയിക്കാനും ഗുണഭോക്താവ് മരണപ്പെട്ടാൽ പെൻഷൻ കുടിശിക നോമിനിക്ക് ലഭിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്നും കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. റബര്‍ വിലയിടിവ് പരിഹരിക്കാനും വില സ്ഥിരത ഉറപ്പു വരുത്താനും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.
അതുല്‍കുമാര്‍ അഞ്ചാന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ആര്‍ രാജേന്ദ്രന്‍ പിള്ള, ബാബു പാലയ്ക്കല്‍, സുജാത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, കിസാന്‍ സഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, വൈസ് പ്രസിഡന്‍റ് മാത്യു വര്‍ഗീസ്, സെക്രട്ടറി എ.പി ജയന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, നേതാക്കളായ ചന്ദ്രിക ടീച്ചര്‍, വി.കെ പുരുഷോത്തമന്‍ പിള്ള, അഡ്വ.സത്യാനന്ദ പണിക്കര്‍, എസ് അഖില്‍, എ.അനിജു, ജോജോ കോവൂര്‍, എന്‍.ജി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ടി മുരുകേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കും പൊതുചര്‍ച്ചക്കും ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ രാജേന്ദ്രന്‍ പിള്ള (പ്രസിഡന്‍റ്),
ടി മുരുകേഷ് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.