Tuesday, July 8, 2025 11:38 pm

സാമ്പാറില്‍ വീണ് സ്‌കൂള്‍ പാചകക്കാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : തിളയ്ക്കുന്ന സാമ്പാറില്‍ വീണ് സ്‌കൂള്‍ പാചകക്കാരി മരിച്ചു. കര്‍ണാടകയിലെ സെന്റ് വിക്ടര്‍ സ്‌കൂളിലെ പാചകക്കാരിയായ ആഗ്‌നസ് പ്രമീള ഡിസൂസയാണ് മരിച്ചത്. 37 വയസായിരുന്നു. പൊള്ളലേറ്റ ആഗ്‌നസ് പ്രമീളയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ആഗ്‌നസ് സാമ്പാറില്‍ വീണ് മരിച്ചതല്ലെന്നും അമിതമായ മദ്യപാനത്തെ തുടര്‍ന്നാണ് മരിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

മെയ് 30നാണ് അപകടമുണ്ടായതെന്ന് ആഗ്‌നസിന്റെ സഹോദരന്‍ പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു. തിളയ്ക്കുന്ന സാമ്പാറില്‍ വീണതിനാല്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ജൂണ്‍ 12ന് സഹോദരി മരണത്തിന് കീഴടങ്ങിയതായി സഹോദരന്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. സംഭവ ദിവസം രാവിലെ 11ന് ആഗ്‌നസ് സ്‌കൂളില്‍ വന്നിരുന്നു. മദ്യലഹരിയില്‍ ആയതിനാല്‍ പാചകപ്പുരയിലേക്ക് പോകാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. പിന്നീട് അരപ്പ് തേടി അടുക്കളയിലേക്ക് പോയിരുന്നു. ഒപ്പം മറ്റ് ജോലിക്കാരും ഉണ്ടായിരുന്നു. അഗ്‌നസ് അടുക്കളയിലേക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പാന്‍ പാകമായ സാമ്പാര്‍ പാത്രത്തില്‍ കാലുകള്‍ തട്ടി ചെറിയ രീതിയില്‍ പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച ആഗ്‌നസിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

ശരീരത്തില്‍ 18% പൊള്ളല്‍ മാത്രമേയുള്ളൂവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അവള്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ആഗ്നസ് മരുന്നുകള്‍ക്കൊപ്പം മദ്യവും കഴിച്ചതോടെയാണ് പൊള്ളലുകള്‍ ഭേദമാകാതെ അവള്‍ മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ആഗ്നസിനെ മദ്യാസക്തിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജൂണ്‍ മാസം മുതല്‍ അവളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ് : വിജയികളെ പ്രഖ്യാപിച്ചു

0
പത്തനംതിട്ട : വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍...

ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

0
അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍...