Sunday, April 27, 2025 3:32 pm

3500 കോടി രൂപയുടെ വ്യവസായ പദ്ധതി തെലങ്കാനയില്‍ ; ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള സര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയിലൂടെ സംസ്ഥാനത്തു നടപ്പാകേണ്ട 3500 കോടി രൂപയുടെ വ്യവസായ പദ്ധതി തെലങ്കാനയില്‍ നടപ്പാക്കാന്‍ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക്.

വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാര്‍ കിറ്റക്സിന് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമറാവു ഇ- മെയിലിലൂടെയാണ് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി കെ.ടി. രാമറാവു അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക ജെറ്റ് വിമാനത്തില്‍ നാളെ തെലങ്കാന സര്‍ക്കാര്‍ സംഘം കൊച്ചിയില്‍ എത്തുകയും കമ്പിനി എം.ഡി സാബു ജേക്കബിനേയും സംഘത്തേയും ചര്‍ച്ചകള്‍ക്കായി ഹൈദരാബാദിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കിറ്റെക്സിനോട് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. ഒരു മാസത്തിനിടെ കിറ്റക്സ് ഗ്രൂപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 11ഓളം പരിശോധനകളാണ് നടത്തിയത്. തുടര്‍ന്ന് കമ്പിനി സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ കരാറില്‍ നിന്ന് പിന്മാറുന്നതായും സാബു ജേക്കബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. വ്യവസായ സ്ഥാനത്തെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ നടപടി വിവാദമായതോടെ കഴിഞ്ഞ ദിവസം സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റക്സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചിരുന്നു. 2019ലെ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. ഇതിനെതിരെ കിറ്റക്സ് വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് നടപടികളില്‍ നിന്നും പിന്മാറിയത്.

പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച്‌ പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജൂണ്‍ മുപ്പതിനാണ് കിറ്റക്‌സിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് 2021 മാര്‍ച്ച്‌ മാസത്തില്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും കാണിച്ച്‌ കിറ്റക്‌സ് വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.

ഹൈക്കോടതി സ്റ്റേയെ കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും അതിനാല്‍ നടപടിയില്‍നിന്ന് പിന്മാറുകയാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനുമേല്‍ കോടതി അന്തിമതീര്‍പ്പിനു വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എന്തു വില കൊടുത്തും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കും : അഡ്വ. കെ.പി. മുഹമ്മദ്

0
മല്ലപ്പള്ളി : വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ഗൂഢലക്ഷ്യം നിയമപരമായ...

വി‌മാനത്താവളത്തിന് പിന്നാലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി

0
തിരുവനന്തപുരം: ബോംബ് ഭീഷണിയിൽ വലഞ്ഞ് തലസ്ഥാനം. തിരുവനന്തപുരം വി‌മാനത്താവളത്തിന് പിന്നാലെ തമ്പാനൂർ...

ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം മോഷ്ടിച്ചു ; കണക്ഷന്‍ വിച്ഛേദിച്ചു

0
കോഴിക്കോട്: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം മോഷ്ടിച്ച സ്വകാര്യ ആശുപത്രിയുടെ...

ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ദേശീയ ടീമിന്റെ പരിശീലകനാക്കാൻ ബ്രസീൽ

0
റിയോ ഡി ജനെയ്‌റോ: ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ദേശീയ ടീമിന്റെ...