കൊച്ചി : ഇതുപോലെ ഉപദ്രവം ഇനിയും തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ വ്യവസായങ്ങളും അടച്ചുപൂട്ടുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ അവസ്ഥയിലാണ്. ഇനിയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും മറ്റ് സംസ്ഥാനങ്ങളിലാണ് നടത്തുകയെന്നും തെലങ്കാന നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും സാബു ജേക്കബ് വ്യക്തമാക്കി. 1200 ഏക്കര്‍ സ്ഥലമാണ് തെലങ്കാന സര്‍ക്കാര്‍ ടെക്സ്റ്റൈല്‍സ് പാര്‍ക്കിന് ഓഫര്‍ ചെയ്തത്. രാജകീയ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും സാബു ജേക്കബ് പറയുന്നു.
മുടക്കമില്ലാതെ വെള്ളം, വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. പ്രശ്നങ്ങള്‍ക്ക് മിനിറ്റുകള്‍ക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയില്‍ കണ്ടത്. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തി പരിശോധനയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.