പത്തനംതിട്ട : ജനങ്ങളോടൊപ്പം നിന്നും അവരുടെ ആവിശ്യങ്ങൾ തിരിച്ചറിഞ്ഞ് അത് നേടിയെടുക്കാൻ ഏതറ്റംവരെ പോകാനും മടിക്കാത്ത നേതാവായിരുന്നു കെ കെ നായർ എന്ന് ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ. സ്വാർഥത ഇല്ലാത്ത രാഷ്ട്രീയക്കാരനായ കെ കെ നായർ കൈവരിക്കാൻ സാധിക്കുന്ന സ്വന്തം നേട്ടം അവഗണിച്ചാണ് പത്തനംതിട്ട ജില്ലാ നേടിയെടുത്തത്. ആധുനീക പത്തനംതിട്ട രൂപപ്പെടുത്തുന്നതിൽ കെ കെ നായരുടെ സംഭാവന മറക്കാൻ കഴിയില്ലെന്നും പുതുതലമുറ രാഷ്ട്രീയ പ്രവർത്തകർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ എംഎൽഎ കെ കെ നായരുടെ പന്ത്രണ്ടാം ചരമവാർഷികം പത്തനംതിട്ട രാജീവ്ഭവനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി അംഗം പി മോഹൻരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി വൈസ് പ്രസിഡന്റ്മാരായ എ സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കു പുറം, കെ ജാസിം കുട്ടി, രജനി പ്രദീപ്, അബ്ദുൽ കലാം ആസാദ്, പി കെ ഇക്ബാൽ, അജിത് മണ്ണിൽ, നഹാസ് പത്തനംതിട്ട, ദിനേഷ് വെട്ടിപ്പുറം, മനോജ് ജോർജ്ജ്,വിജി കൃഷ്ണദാസ്, എസ് അഫ്സൽ, ഫിലിപ്പ് അഞ്ചാനി, എ ഫറൂക്ക്, റെനീസ് മുഹമ്മദ്, അൻസർ മുഹമ്മദ്, അബ്ദുൾ ഷുക്കൂർ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, കോന്നി വിജയകുമാർ, ജോസ് കൊടുംന്തറ എന്നിവർ പ്രസംഗിച്ചു.