ന്യൂഡല്‍ഹി: സി പി എം നേതാവും രാജ്യസഭാ അംഗവുമായ കെ. കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേഷനത്തിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കെ. കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കര്‍ഷകസംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് ഉണ്ടായിരുന്നു.