കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി അധിക്ഷേപിച്ച് സംസാരിക്കുകയാണ് എം.പി കെ.സുധാകരന്‍. സുധാകരനെതിരെ പല ഭാഗത്ത് നിന്നും ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും സുധാകരന്‍ വീണ്ടും വീണ്ടും അധിക്ഷേപവുമായി രംഗത്ത് എത്തുകയായിരുന്നു.
കെ.സുധാകരനെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെ.കെ രാഗേഷ് എം.പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി അധിക്ഷേപിയ്ക്കുന്ന കോണ്‍ഗ്രസ് എംപി കെ.സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുമെന്ന് സിപിഎം എംപി കെ.കെ രാഗേഷ്. സുധാകരന് ഭ്രാന്ത് ആണെന്നും ഉടന്‍ ചികിത്സിയ്ക്കണമെന്നും കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.
ജനങ്ങളോട് മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍ തോന്നിയത് വിളിച്ചു പറയുകയാണ്. സുധാകരനാവട്ടെ പേപ്പട്ടിയെ പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ ജാത്യാധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുക്കണം – കെ.കെ രാഗേഷ് പറഞ്ഞു.