വടകര : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ.കെ രമ. എന്നാല്‍ വടകരയില്‍ ആര്‍.എം.പിക്ക് സ്ഥാനാര്‍ഥിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. വടകര സീറ്റ് ആര്‍.എം.പിക്ക് ലഭിക്കുകയാണെങ്കില്‍ കെ.കെ രമയുടേയും, ആര്‍.എം.പി സംസ്ഥാന അധ്യക്ഷന്‍ എന്‍.വേണുവിന്റേയും പേരായിരുന്നു ഉയര്‍ന്ന് കേട്ടത്. ആര്‍.എം.പി സ്ഥാനാര്‍ഥിയായി എന്‍.വേണു വടകരയില്‍ മത്സരിക്കുകയും മറ്റെവിടെയങ്കിലും പൊതു സ്വതന്ത്രയായി കെ.കെ രമയെ രംഗത്തിറക്കണമെന്ന ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇതില്‍ കാര്യമില്ലെന്നാണ് രമ പറയുന്നത്.
മത്സരരംഗത്തുണ്ടാവില്ലെന്ന് രമ വ്യക്തമാക്കിയതോടെ വടകരയില്‍ യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും എന്‍ വേണു മത്സരിക്കാനാണ് എല്ലാ സാധ്യതയും.
ആര്‍.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നല്‍കുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമുതല്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന ആര്‍.എം.പി കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് സീറ്റ് പങ്കിട്ടുകൊണ്ടായിരുന്നു വടകരയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആര്‍.എം.പിക്ക് സീറ്റ് നല്‍കണമെന്ന് തന്നെയാണ് വടകര എം.പി കെ.മുരളീധരന്റെയടക്കം താല്‍പര്യം.
മുല്ലപ്പള്ളി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ അദ്ദേഹത്തിനായി പരിഗണിക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കല്‍പറ്റയും കൊയിലാണ്ടിയും ഒഴിവാക്കി വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിച്ചാല്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയുണ്ടാകുമോ എന്നതാണ് ഒടുവില്‍ ഇതിലൊരു മാറ്റത്തിന് സാധ്യതയുള്ളത്. അല്ലാത്ത പക്ഷം എന്‍ വേണുവായിരിക്കും യുഡിഎഫ് പിന്തുണയോടെ ഇവിടെ മത്സരിക്കുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ നാണുവിനെതിരേ ആയിരുന്നു ആര്‍.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിച്ചത്. പക്ഷെ പക്ഷേ മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. അന്ന് യു.ഡി.എഫിന്റെ ഭാഗമായിരുന്ന (ഇന്നത്തെ എല്‍.ജെ.ഡി) സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. നിലവില്‍ എല്‍.ജെ.ഡി എല്‍.ഡി.എഫിന് ഒപ്പമാണ്. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിച്ചാല്‍ വോട്ടുകള്‍ വിഭജിക്കുന്നത് ഒഴിവാക്കി വിജയിച്ച് കയറാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആര്‍.എം.പി.