കോഴിക്കോട് : ബിന്ദു അമ്മിണിയെ കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിന് സമീപത്ത് വെച്ച് മദ്യപന്‍ അക്രമിച്ചിരുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന ആക്രോശം പിടിവലിക്കിടയില്‍ ഉയര്‍ന്നിരുന്നു. എന്തു തന്നെ ആയാലും ഒരു സ്ത്രീ ഇത്ര ക്രൂരമായി തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ നോക്കുകുത്തികളാകുന്ന സംസ്‌കാരം നാടിന് നാണക്കേടാകുന്നു. ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെ.കെ രമ എംഎല്‍എ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതെന്ന് രമ തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം ഇന്നലെ കോഴിക്കോട് ബീച്ചില്‍ വെച്ച് വാഹന തര്‍ക്കം മൂലം യുവാവുമായി അടിപിടി കൂടുന്ന ബിന്ദു അമ്മിണിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിന്റെ മുണ്ടുരിഞ്ഞ് ഓടയിലെറിഞ്ഞതും അയാളുടെ മൊബൈല്‍ തല്ലിപ്പൊട്ടിച്ചതും വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ പരസ്പരം ആക്രമിക്കുകയും ചെയ്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്. നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ?
ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്. നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.