കോട്ടയം: നവീന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ. ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നവീനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. മരണം വല്ലാത്ത മനഃപ്രയാസമുണ്ടാക്കുന്ന ഒന്നാണെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. “നവീന്‍ബാബുവിന്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ല. അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീന്റെ കുട്ടികൾക്ക് അച്ഛന്റെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല. സർവീസിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉദ്യോഗസ്ഥരുടെയും അവകാശവും ആഗ്രഹവും കൂടിയാണ്”, കെ.കെ ശൈലജ പറഞ്ഞു.”പി.പി ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ യഥാര്‍ത്ഥ വസ്തുത എന്തെന്ന് തനിക്കറിയില്ല. ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠമാണ്. എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോഗസ്ഥർമാർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്കിൽ കുറച്ച് കടുത്ത രീതിയില്ലെല്ലാം സംസാരിക്കേണ്ടി വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അതൊക്കെ മറന്ന് ഒരുമിച്ച് പ്രവർത്തിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചെയ്തിട്ടുള്ളത്. അതാണ് അനുഭവം. ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പിന്നീട് പറഞ്ഞിരുന്നു. തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം അന്വേഷിക്കട്ടേയെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1