Tuesday, April 29, 2025 10:30 pm

കെ.എം ജോർജ് രാജ്യത്തെ ഒന്നായി കണ്ട ധിഷണാശാലി ; പി.സി. തോമസ്

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം: ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ നേതാവായിരിക്കുമ്പോഴും ‘ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും’ എന്ന മുദ്രാവാക്യം രാജ്യത്തിനു സമർപ്പിച്ച ധിഷണാശാലിയും രാജ്യസ്നേഹിയുമായ നേതാവായിരുന്നു കെ.എം. ജോർജ് എന്ന് മുൻകേന്ദ്ര മന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി. തോമസ്. കേരള കോൺസ് സ്ഥാപക ചെയർമാൻ കെ.എം ജോർജിൻ്റ48-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുന്നന്താനം ദൈവപരിപാലനഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നപരിഹാരത്തിനായി നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം പോരാടി. മണ്ഡലം പ്രസിഡന്റ്‌ എം.എം. റജി അദ്ധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മൻ, വി. ജെ.ലാലി, തോമസ് മാത്യു, അഡ്വ. ദിലീപ് മത്തായി രാജു പീടികപറമ്പിൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് എസ്. വിദ്യാമോൾ, സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, ജോർജ് മാത്യു, ഉണ്ണികൃഷ്ണൻ കോട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസി മാത്യു, ധന്യമോൾ ലാലി, എന്നിവർ പ്രസംഗിച്ചു. 1965 ലെ ഇന്ത്യ -പാക് യുദ്ധത്തിലെ ധീര സേവനത്തിന് വീരചകം ലഭിച്ച കെ.ജി. ജോർജിന് കേരള കോൺഗ്രസ് വജ്ര ജൂബിലി ആദരവ് നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിറ്റൂരിൽ കള്ള് ചെത്ത് തോപ്പുകളിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് റെയ്‌ഡ് നടത്തി പിടിച്ചെടുത്തു

0
പാലക്കാട്: ചിറ്റൂരിൽ കള്ള് ചെത്ത് തോപ്പുകളിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ്...

39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍

0
തിരുവനന്തപുരം: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി...

ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് എറണാകുളം ജില്ലാ...

0
എറണാകുളം : ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ...

പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു

0
കോഴിക്കോട്: പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു. പ്രതി അര്‍ജാസ്...