പത്തനംതിട്ട : കേരളത്തിലെ പാവപ്പെട്ട കർഷകന്റെയും ,കർഷകതൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടി രൂപം കൊണ്ട കേരള കോൺഗ്രസ്, പാർട്ടിയെ ഐക്യത്തോടെ ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത വ്യക്തിയും, മാണിസാർ ആവിഷ്ക്കരിച്ച ക്ഷേമ പെൻഷനും കാരുണ്യാ പദ്ധതിയുമാണ് ഇപ്പോഴത്തെ സർക്കാരും അഭിമാന പദ്ധതികളായി ഉയർത്തിക്കാട്ടുന്നതെന്നും, മാണിസാർ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊൾ യു ഡി എഫ് അധികാരത്തിൽ വരുമായിരുന്നെന്നും പാർട്ടിയിൽ പിളർപ്പ് ഉണ്ടാകുമായിരുന്നില്ലെന്നും ജനങ്ങളുടെ പ്രതിസന്ധികളിൽ അവരുടെ കണ്ണുനീരൊപ്പിയ ഏറ്റവും വലിയ നേതാവായിരുന്നു കെ.എം മാണി സാർ എന്ന് ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാനും ഐറ്റി. പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അപു ജോൺ ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.എം മാണി സാറിന്റെ 3-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ.ഡി.കെ ജോൺ, ജോൺ കെ മാത്യൂസ്, സംസ്ഥാന ട്രഷറർ ഏബ്രഹാം കലമണ്ണിൽ സംസ്ഥാന അഡ്വൈസർ അഡ്വ.വർഗ്ഗീസ് മാമ്മൻ, സംസ്ഥാന ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.എൻ.ബാബു വർഗ്ഗീസ്, ദീപു ഉമ്മൻ, വൈ.രാജൻ, റോയി ചാണ്ടപ്പിള്ള, നിയോജക മണ്ഡലം പ്രസിഡന്റുമാരായ സാം ഏബ്രഹാം, ജോസ് കെ.എസ്, ബിനു കുരുവിള, വർഗീസ് ചള്ളക്കൽ, ജോർജ്ജ് വർഗീസ് കൊപ്പാറ, റോയി പുത്തൻ പറമ്പിൽ,രാജീവ് താമരപ്പള്ളി എന്നീവർ പ്രസംഗിച്ചു.