Monday, April 7, 2025 11:33 am

കെ. എം ഷാജിക്കെതിരെ വീണ്ടും പരാതി ; ഷാജിയുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണo

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അഴീക്കോട് എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ. എം ഷാജിക്കെതിരെ വീണ്ടും പരാതി. ഷാജിയുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി. ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്.

ഷാജിയുടെ പണത്തിന്‍റെ സ്രോതസ് സഹോദരങ്ങളാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ കെ. എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷാജിക്കെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകനായ എം. ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ. വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. എം ഷാജിയുടെ ഭാര്യ ആഷ ഇന്ന് കോഴിക്കോട്ടെ ഇ. ഡി ഓഫീസില്‍ മൊഴിനല്‍കാനെത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ആഷ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ മൊഴിനല്‍കാനെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്ന 40കാരന് വധശിക്ഷ വിധിച്ചു

0
റാസൽഖൈമ: യുഎഇയിൽ 40കാരനെ വധശിക്ഷയ്ക്ക് വിധിച്ച് റാക് കോടതി. ​ഗർഭിണിയായ ആദ്യ...

അടൂർ ജനറൽ ആശുപത്രി റോഡിൽ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ; ...

0
അടൂർ : ജനറൽ ആശുപത്രിയിൽ നിന്നും ഐ.എച്ച്.ആർ.ഡി കോളേജിലേക്കും പാർത്ഥസാരഥി...

തകര്‍ന്ന് തരിപ്പണമായി കോട്ടറ ജംഗ്ഷൻ -ശ്രീനാരായണ പുരം റോഡ്

0
മണക്കാല : തകര്‍ന്ന് തരിപ്പണമായി കോട്ടറ ജംഗ്ഷൻ -ശ്രീനാരായണ...

പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ക്ഷേത്രോത്സവത്തിന് ആനയെ എഴുന്നള്ളിച്ചു ; വനം വകുപ്പിന് പരാതി

0
കണ്ണൂര്‍: കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. മംഗലംകുന്ന് ഗണേശൻ എന്ന...