മക്ക: കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിൽ എത്തിയ ആദ്യ സംഘത്തിനാണ് കെ.എം.സി.സി മക്കയിൽ സ്വീകരണം ഒരുക്കിയത്. ആദ്യസംഘത്തിലുള്ള 644 ഹാജിമാരെ മക്ക കെ.എം.സി.സി ഹജജ് വളണ്ടിയർമാർ പഴവർഗങ്ങൾ അടങ്ങിയ കിറ്റ് നൽകിയാണ് സ്വീകരിച്ചു. രാത്രിഒരു മണിയോടെ മക്കയിലെത്തിയ ഹാജിമാരെ അസീസിയ മഹത്വത്തിൽ ബങ്കിലുള്ള ബിൽഡിംഗ് നമ്പർ 134, 091, 009, എന്നീ ബിൽഡിങ്ങുകളിലാണ് താമസ സൗകര്യം. ശ്രീനഗർ, ഗുഹാട്ടി എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഹാജിമാരേ സ്വീകരിക്കാൻ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻകാക്കിയ, ജനറൽസെക്രട്ടറി അശ്റഫ് വേങ്ങാട്ട്, ഹജജ്സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മക്ക കെ എം സി സി നേതാക്കളായ മുസ്തഫ മുഞ്ഞകുളം,നാസർ കിൻസാറ, മുസ്തഫമലയിൽ, ഇസ്സുദ്ദീൻആലുങ്ങൽ, സിദ്ദീഖ്കൂട്ടിലങ്ങാടി,എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1