തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പറിലെ സമ്മാനഘടനയിലെ ആശയക്കുഴപ്പത്തില്‍ ലോട്ടറി ഡയറക്ടറോട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരണം തേടി. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നല്‍കിയിരിക്കുന്ന സമ്മാന ഘടന വ്യത്യസ്തമാണ്. അച്ചടിയിലുണ്ടായ പിശക് എന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്.
ഗസറ്റ് വിജ്ഞാപനത്തില്‍ ആറ് സീരീസ് എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ടിക്കറ്റ് പത്ത് സീരീസിലുണ്ട്. ഓരോ സീരീസിലും രണ്ടുവീതം രണ്ടാം സമ്മാനമെന്നാണ് വിജ്ഞാപനം. പക്ഷേ ടിക്കറ്റില്‍ ഓരോ സീരീസിലും ഓരോ സമ്മാനം. അവസാന നാല് അക്കത്തിന് അയ്യായിരം രൂപയെന്നതിനു പകരം അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.