പൗരാണിക കാലം മുതലെ ഉപയോഗത്തിലുള്ള തേനിനെകുറിച്ച് ആയുര്‍വേദത്തിലും യുനാനിയിലും പരാമര്‍ശങ്ങളുണ്ട്. ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍. ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ധാതുക്കള്‍, വിവിധതരം എന്‍സൈമുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ബി, ബി2, ബി3, ബി12, സി കെ തുടങ്ങിയവ തേനിലുണ്ട്. കൂടാതെ പാലിന്റെ അഞ്ചിരട്ടി കലോറി ഊര്‍ജമുണ്ട്. കുട്ടികളുടെ ക്ഷീണമകറ്റാനും ബുദ്ധി വികാസത്തിനും തേന്‍ നല്ലതാണ്. നവജാത ശിശുക്കൾക്ക് തേനും വയമ്പും നൽകുന്ന പരമ്പരാഗത രീതിതന്നെ കേരളത്തിന് സുപരിചിതമാണ്. വന്‍ തേന്‍ ചെറുതേന്‍ എന്നിങ്ങനെ എട്ടുതരം തേനുണ്ടെന്ന് പറയുന്നു. ഇതില്‍ ചെറുതേനിനാണ് കൂടുതല്‍ ഔഷധഗുണം.
ചെറുതേനിന്റെ ആരോഗ്യ ഗുണങ്ങൾ
• വൈറ്റമിന്‍ ബി, സി, കെ എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും.
• രാവിലെ വെറും വയറ്റില്‍ ശുദ്ധമായ തേന്‍ കഴിച്ചാല് സുഖശോധനയുണ്ടാകും.
• തൊലിപുറമെയുണ്ടാകുന്ന ചൊറികള്‍, ചുണങ്ങ്, വരള്‍ച്ച, കറുത്ത പാടുകള്‍ തുടങ്ങിയവക്കും തീപൊള്ളലിനും തേന്‍ പുരട്ടുന്നത് നല്ലതാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ശരീര കാന്തി വര്‍ധിപ്പിക്കാനും തേന്‍ ഉപയോഗിക്കാം.
• കഫം, ചുമ, നീരിറക്കം, ഒച്ചയടപ്പ്, ജലദോഷം, ആസ്ത്മ എന്നിവക്കെല്ലാം തേന്‍ ഫലപ്രദമാണ്. ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തേനിന്‍റെ കൂടെ കഴിക്കുമ്പോള്‍ പെട്ടെന്ന് ഫലമുണ്ടാകും.
• തേനിന്‍റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്.
• ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും.
• തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്ത് കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്.
• ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും.
• മാതളച്ചാറില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും.
• കാന്‍സറിന് തേന്‍ ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു.