തിരുവനന്തപുരം : അപ്രതീക്ഷിതമായ ഒരു മെഡിക്കൽ ആവശ്യമാണെങ്കിലും മറ്റെന്തെങ്കിലും അടിയന്തര ആവശ്യമാണെങ്കിലും ഉടനടിയുള്ള പണത്തിന്റെ ആവശ്യം വലിയൊരു വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാനപ്പെട്ട ഒരു പോംവഴിയാണ് പേഴ്സണൽ ലോണുകൾ. ബാങ്കുകൾ സാധാരണയായി വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. അതുകൊണ്ട് തന്നെ പലിശ, പ്രതിമാസ തിരിച്ചടവ് തുക എന്നിവ മനസിലാക്കി വേണം വായ്പ എടുക്കാൻ.
—
<--strong>പ്രധാന ബാങ്കുകളിൽ വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന ഏറ്റവും പുതിയ പലിശ നിരക്കും ഇഎംഐയും അറിയാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
—
പലിശ നിരക്ക് : 11.25% – 15.40%
ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,934 – 12,000 രൂപ
പഞ്ചാബ് നാഷണൽ ബാങ്ക്
—
പലിശ നിരക്ക് : 10.40% – 17.95%
ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,772 രൂപ – 12,683 രൂപ
—
ബാങ്ക് ഓഫ് ബറോഡ
—
പലിശ നിരക്ക് : 11.10% – 18.75%
ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,896 രൂപ – 12,902 രൂപ
എച്ച്ഡിഎഫ്സി ബാങ്ക്
—
പലിശ നിരക്ക് : 10.50% മുതൽ
ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,747 രൂപ മുതൽ
—
ഐസിഐസിഐ ബാങ്ക്
—
പലിശ നിരക്ക് : 10.80% മുതൽ
ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,821 രൂപ മുതൽ