Saturday, July 5, 2025 3:29 pm

ഉച്ച ഭക്ഷണം സമയത്തിന് കഴിക്കാൻ കഴിയാത്തവർ ഇക്കാര്യങ്ങൾ ചെയ്യുക

For full experience, Download our mobile application:
Get it on Google Play

എങ്ങനെയെങ്കിലും കുറച്ചു ഭക്ഷണം അകത്താക്കി പായുന്നതാണ് പലരുടെയും രീതി. ജോലി, മീറ്റിങ്ങുകള്‍, മറ്റ് ഉത്തരവാദിത്വങ്ങള്‍ അങ്ങനെ എല്ലാം തീര്‍ത്തതിന് ശേഷം ഭക്ഷണമാകാം എന്ന് കരുതിയിരുന്നാല്‍ അത് അനന്തമായി നീളുകയേയുള്ളു. സമയത്തിന് ആഹാരം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുകയും ചെയ്യും. ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം? രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരിക്കും. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്.

ഉച്ചഭക്ഷണം കഴിക്കുന്നത് താമസിക്കാറുണ്ടോ? എന്ത് ചെയ്യണം?
വെള്ളം മറക്കേണ്ട
ശരീരത്തില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും.
പഴങ്ങള്‍ ഇടഭക്ഷണമാക്കാം
ആപ്പിള്‍, പഴം, സപ്പോട്ട, പപ്പായ അങ്ങനെ ഏതെങ്കിലും ഒരു പഴം 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗ്ഗമാണ്.
ഊണ് കഴിഞ്ഞ് നെയ്യും ശര്‍ക്കരയും
നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഊണ് കഴിഞ്ഞയുടന്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...

ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കാൽനട പ്രചരണ...

0
റാന്നി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത...

കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭ നടന്നു

0
കൊടുമൺ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷകസഭ, ഞാറ്റുവേല ചന്ത...

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...