കൊച്ചി: ബ്രഹ്മപുരത്ത് ഖരമാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് 220 കോടി രൂപ വകയിരുത്തി കൊച്ചി കോര്‍പ്പറേഷന്റെ ബജറ്റ്. ബ്രഹ്മപുരത്തെ തീപ്പിടുത്തതില്‍ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. ഉറവിടമാലിന്യ സംസ്‌കരണത്തിന് ഊന്നല്‍. അജൈവ മാലിന്യം ബ്രഹ്മപുരത്തേക്കില്ല. ജൈവ മാലിന്യത്തിന് പുതിയ പ്ലാന്റ്. ബയോ മൈനിംഗ് നടത്തി ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ ഡെമോണ്‍സ്ട്രഷന്‍ പാര്‍ക്ക്. പ്രത്യേക കന്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
കൂടാതെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ചെന്നൈ നഗരത്തിന്റെ മാതൃകയില്‍ പദ്ധതികള്‍. കൊതുകുനിവാരണത്തിനായി ഇരുപത് കോടി രൂപ. ഫോര്‍ട്ട് കൊച്ചിയിലും സമൃദ്ധി ജനകീയ ഹോട്ടല്‍.മേയറുടെ ഇന്ധന വിഹിതത്തിലടക്കം ചിലവ് ചുരുക്കല്‍. എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍.