തിരുവനന്തപുരം : കേരളാ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തില്‍. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എന്‍ഐഎ നിര്‍ദേശം നല്‍കി. വിദേശത്തു നിന്നും അനധികൃതമായി ഉണ്ടായിട്ടുളള ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം ജില്ലയിലെ ഒരു സ്കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സൂചന. മുന്‍ ജഡ്ജിയായ ഇദ്ദേഹം കൂടി അംഗമായ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം. സ്കൂളിന് വഴിവിട്ട ആനുകൂല്യത്തിന് സഹായം നല്‍കിയെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ട്രസ്റ്റിലേക്ക് നീങ്ങിയത്. ഈ സ്കൂളിനു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണവും നടപടിയിലേക്കു നയിച്ചു.
സ്വര്‍ണ്ണക്കടത്ത് ; കേരളാ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എന്‍ഐഎ നിരീക്ഷണത്തില്‍ ; എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിര്‍ദ്ദേശം
RECENT NEWS
Advertisment