Wednesday, May 14, 2025 6:40 am

16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിന് ആതിഥ്യമരുളാൻ കൊച്ചി ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിന് ആതിഥ്യമരുളാൻ കൊച്ചി ഒരുങ്ങി. നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനം ഒക്ടോബർ 10 ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡയറക്ടർ ജനറലുമായ ഡോ ഹിമാൻഷു പഥക് അധ്യക്ഷത വഹിക്കും. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ഹൈബി ഈഡൻ എംപി, ഡോ ട്രിലോചൻ മൊഹാപത്ര, നബാർഡ് ചെയർമാൻ കെവി ഷാജി എന്നിവർ വിശിഷ്ടാതിഥികളാകും.

നാല് ദിവസങ്ങളിലായി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന കോൺഗ്രസിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്. ഇന്ത്യയിലെ കാർഷിക-അനുബന്ധ മേഖലകളിലെ സുപ്രധാന പഠനങ്ങളും വികസനപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്ന അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് കേരളത്തിലാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രഗൽഭ കാർഷിക സാമ്പത്തികവിദഗ്ധർ, ശാസ്ത്രജ്ഞർ, ആസൂത്രണവിദഗധർ, കർഷകർ, വ്യവസായികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.

ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ മാധൂർ ഗൗതം, ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ല, കാർഷിക വില കമ്മീഷൻ ചെയർമാൻ ഡോ വിജയ് പോൾ ശർമ, ഡോ പ്രഭു പിൻഗാളി, ഡോ റിഷി ശർമ, ഡോ കടമ്പോട്ട് സിദ്ധീഖ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അഞ്ച് പ്ലീനറി പ്രഭാഷണങ്ങൾ, മൂന്ന് പാനൽ ചർച്ചകൾ, നാല് സിംപോസിയങ്ങൾ എന്നിവ കോൺഗ്രസിലുണ്ട്. കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ കൃഷി, നിർമിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

കർഷക സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകർഷങ്ങളിലൊന്നാണ്. പദ്മ പുരസ്‌കാര ജേതാക്കളുൾപ്പടെയുള്ള കർഷകർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാനും കർഷക-ശാസ്ത്രജ്ഞ സംവാദവും ഇതോടനുബന്ധിച്ച് നടക്കും. കാർഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോഗ്രസിൽ പങ്കെടുക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മറ്റും നൂതന കാർഷികസാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന അഗ്രി എക്‌സ്‌പോയും ഉണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....