കൊച്ചി : പുതുവത്സരത്തിനൊരുങ്ങി കൊച്ചി. രാത്രി 12ന് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂർ തുടങ്ങി വിവിധ ഇടങ്ങളിലും ഹോട്ടലുകളിലും പുതുവത്സര ആഘോഷങ്ങളുണ്ട്. രാത്രി ആഘോഷങ്ങളുടെ സുരക്ഷ മുൻനിർത്തി പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. വിവാദങ്ങൾക്കൊടുവിൽ രൂപ മാറ്റം വരുത്തിയ ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞി, മലയാറ്റൂരിലെ നക്ഷത്ര തടാകം, മറൈൻ ഡ്രൈവ് തുടങ്ങി എല്ലായിടവും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
ഫോർട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിച്ച ശേഷം ആഘോഷ പരിപാടികളൊന്നും പാടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിരത്തുകളിലെ പരിശോധന പുലരും വരെ നീളും. ഹോട്ടലുകളിൽ പുതുവത്സര ആഘോഷത്തിനെത്തുന്നവർ നിർബന്ധമായും തിരിച്ചറിയിൽ രേഖ കാണിക്കണം.
പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുടമകൾക്ക് എതിരെയും നടപടിയുണ്ടാകും. പുതുവർഷ തിരക്ക് കണക്കിലെടുത്ത് പുലർച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സർവീസ് നടത്തും. രാത്രി 9 മുതൽ പുലർച്ചെ ഒരു മണി ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകുമെന്ന് കെഎംആർഎൽ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.