ന്യൂഡൽഹി : അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ തയ്യാറെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും സർക്കാരും. ഇന്നു രാത്രിയോടെ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവെച്ചു.
അതേസമയം ടൗട്ടെ ചുഴലിക്കാറ്റിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിട്ടുണ്ട്. കേരളം, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി ദുരന്തനിവാരണ സേന 50ൽ അധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.