കൊച്ചി : കൊച്ചി നഗരത്തില്‍ ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം. സര്‍ക്കാര്‍ രേഖ ലഭ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടികളില്‍ പ്രവേശനം ഉണ്ടാകില്ലെന്ന് അസ്സോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്സ് ആന്‍റ് പെര്‍ഫോമേഴ്സ് വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് പിന്തുണ ഉറപ്പാക്കി ലഹരി വിമുക്ത ആഘോഷരാവുകള്‍ ഒരുക്കാനാണ് സംഘടനയുടെ തീരുമാനം. ലഹരി സാന്നിദ്ധ്യം മാറ്റി നിര്‍ത്താന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുകയാണ് അസ്സോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്സ് ആന്‍റ് പെര്‍ഫോമേഴ്സ്.
ബൗണ്‍സേഴ്സിന്‍റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. തിരിച്ചറിയല്‍ രേഖയും ദേഹപരിശോധനയും നിര്‍ബന്ധം. കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരി സാന്നിദ്ധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസ്സോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്സ് ആന്‍റ് പെര്‍ഫോമേഴ്സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്. ചില ഹോട്ടലുകളിലെ ലഹരിപ്പാര്‍ട്ടികള്‍ ഈ മേഖലക്കൊന്നാകെ പൂട്ടിടുമ്പോള്‍ ആഘോഷപാര്‍ട്ടികള്‍ തന്നെ ഒരു വര്‍ഷം വരെ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു മാറ്റം വരുത്താനാണ് മാസങ്ങള്‍ക്ക് മുന്‍പ് സംഘടന രൂപീകരിച്ചത്. നഗരത്തിലെ ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരും ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാരുമാണ് അംഗങ്ങള്‍.
NDPS വകുപ്പ് പ്രകാരം ലഹരി ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ സംഘാടകര്‍ക്കെതിരെയും ഇത് നടത്തുന്ന ഹോട്ടല്‍ ഉടമക്കെതിരെയും കേസെടുക്കാം. തിരിച്ചറിയല്‍ രേഖയുമായി പാര്‍ട്ടിയില്‍ പ്രവേശിക്കുന്നവര്‍ പിന്നീട് ലഹരി ഉപയോഗിക്കുകയോ, സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്താല്‍ മറ്റ് ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ പ്രവേശനം നിഷേധിക്കാനും സംവിധാനമൊരുക്കും. മറ്റ് ജില്ലകളില്‍ നിന്ന് കൊച്ചി നഗരത്തിലെത്തുന്നവരാണ് മിക്ക ലഹരി കേസുകളിലും പിടിക്കപ്പെടുന്നത്. അതിനാല്‍ വിദൂര ജില്ലകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]