തൃശ്ശൂർ : കൊടകര കുഴല്‍പണ കേസില്‍ ബിജെപി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. പരാതിക്കാരന് ധര്മരാജന് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എം.ഗണേശ് മൊഴി നൽകിയിരുന്നത്. എന്നാൽ നേതാക്കള്‍ ഫോണില്‍ വിളിച്ചത് സംഘടനാകാര്യങ്ങള്‍ പറയാനല്ലെന്ന് ധര്മരാജന് മൊഴി നൽകി. രണ്ടു കൂട്ടരും നൽകിയ മൊഴികൾ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണസംഘം ഇവരുടെ വാദം തള്ളിയത്.
കൊടകര കുഴല്‍പണ കേസ് : ബിജെപി നേതാക്കളുടെ മൊഴി തള്ളി പോലീസ്
RECENT NEWS
Advertisment