വാടാനപ്പിള്ളി : ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിലെ വാക്സിന്‍ കേന്ദ്രത്തില്‍ കുഴല്‍പ്പണ ഇടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ബി.ജെ.പി പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്. വാടാനപ്പള്ളി തൃത്തല്ലൂര്‍ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്സിന്‍ എടുക്കുന്നതിനിടയിലാണ് തര്‍ക്കമുണ്ടായത്. ബി.ജെ.പി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ കുഴല്‍പ്പണക്കേസ് സംബന്ധിച്ച് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ പോരിലായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് ആശുപത്രിയില്‍ വെച്ചുള്ള കത്തിക്കുത്തിലെത്തിയത്.