കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിനെതിരായ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയും പ്രതിപക്ഷത്തിനെതിരെ കടന്നാക്രമിച്ചും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിന്റെ യശസ്സ് ഇടിക്കാന്‍ പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങള്‍ക്ക് കഴിയില്ല. കാരണം പ്രതിപക്ഷത്തെ നേതാക്കളെ പോലെയല്ല ഇപ്പോഴത്തെ ഭരണകൂടം എന്നതാണ്. മുഖ്യമന്ത്രിയുടേയും മറ്റ് ഭരണകര്‍ത്താക്കളുടേയും കൈകള്‍ ശുദ്ധമാണെന്നും കോടിയേരി പറഞ്ഞു. പി കൃഷ്ണപിള്ള അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതിപക്ഷ വിമര്‍ശനം.
സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി കമ്മീഷന്‍ തുടങ്ങി ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആക്ഷേപങ്ങളൊന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ യശസ്സിനെ ഇടിക്കുന്നവയല്ല. അതിന് കാരണം ഇന്നത്തെ ഭരണകര്‍ത്താക്കള്‍ യു ഡി എഫ്, ബി ജെ പി ഭരണകര്‍ത്താക്കളെ പോലെയല്ല എന്നതാണ്. ബൊഫോഴ്സ് ആയുധ ഇടപാട്, ശവപ്പെട്ടി കുംഭകോണം, ഓഹരി തട്ടിപ്പ്, ആദര്‍ശ് ഫ്ളാറ്റ് അഴിമതി തുടങ്ങിയ ക്രമക്കേടുകളിലെല്ലാം പ്രധാനമന്ത്രി, മുഖ്യമന്ത്രി മുതലുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. ഈ അഴിമതികളില്‍ പങ്കുള്ള വില്ലാളിവീരന്മാരാണ് എല്‍ ഡി എഫ് സര്‍ക്കാറിനെ ക്രൂശിക്കാന്‍ നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടേയും മറ്റ് ഭരണകര്‍ത്താക്കളുടേയും കൈകള്‍ ശുദ്ധമായതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഏതൊരുവിധ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.