തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
സന്തോഷ് ഈപ്പന്റെ ഐഫോണ്‍ എന്റെ ഭാര്യ ഉപയോഗിച്ചിട്ടില്ല, വിനോദിനിയുടെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. ആ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണാ. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നത്?’ – അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയൊക്കെ കഥയുണ്ടാക്കുകയാണ്. മയക്കുമരുന്നു കേസില്‍ കുറ്റപത്രം കൊടുത്തപ്പോള്‍ ബിനീഷ് പ്രതിയേ അല്ല. ഇപ്പോള്‍ അവനെ ജയിലില്‍ കിടത്തി പീഡിപ്പിക്കുകയാണ്- അദ്ദേഹം പറഞ്ഞു.