തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. കോടിയേരിയെ ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി.
എം.വി ഗോവിന്ദന്‍, എം.എ ബേബി, എ വിജയരാഘവന്‍, പി രാജീവ് തുടങ്ങിയവരില്‍ ഒരാള്‍ കോടിയേരിക്ക് പകരക്കാരന്‍ ആവാനാണ് സാധ്യത. മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരും. നിര്‍ണായക സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്. സീതാറാം യെച്ചൂരിക്ക് പുറമെ പിബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.