പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിക്ക് ഉചിതമായ സ്ഥലം കൊടുമൺ ആണെന്ന് ആക്ഷൻ കൗൺസിൽ. ആദ്യ ഘട്ട പഠന അനുമതികൾ ലഭിച്ചെങ്കിലും എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിന് നിരവധി തടസങ്ങൾ ഉണ്ടെന്നും പുറമെനിന്ന് 300 ലധികം ഏക്കർ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നും ഇത് എളുപ്പമല്ലെന്നുമാണ് ആക്ഷന്‍ കൗൺസിൽ ഭാരവാഹികള്‍ പറയുന്നത്. ഈ സാഹചര്യത്തിൽ പൂർണമായും സർക്കാർ ഉടമസ്ഥതിലുള്ള കൊടുമൺ റബ്ബർ എസ്റ്റേറ്റ് ഇതിനു അനുകൂലമെന്നാണ് ആക്ഷന്‍ കൗൺസിൽ അംഗങ്ങളുടെ നിലപാട്.
കൊടുമണ്ണിൽ വിമാനത്താവളം ആരംഭിക്കാൻ ആവശ്യമായ സ്ഥലവും സൗകര്യവും ഉണ്ടെന്നാണ് ഇവരുടെ നിലപാട്. ഇതിന്‍റെ ഭാഗമായി കൊടുമണ്‍ പ്ലാന്‍റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി ആരംഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഒരുലക്ഷം പേരുടെ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. മുന്‍ ജില്ലാ കലക്‌ടര്‍ പി. വേണുഗോപാലാണ് ആദ്യ ഒപ്പ് രേഖപ്പെടുത്തിയത്. വൈസ്‌മെന്‍ ക്ലബിന്‍റെ സഹകരണത്തോടെയാണ് ഒപ്പ് ശേഖരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലയില്‍ പ്രധാനപ്പെട്ട സാമൂഹിക, സാംസ്‌കാരിക, രാഷ്ര്‌ടീയ, മത സംഘടനകളുടെ പിന്തുണയോടെ ഒപ്പു ശേഖരണം വ്യാപകമാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പദ്ധതി വരുന്നതിന്‍റെ പ്രയോജനത്തെ സംബന്ധിച്ച് പൊതുജനത്തെ ബോധവത്കരിക്കും. ഒപ്പ് ശേഖരണം പൂര്‍ത്തിയാകുന്നതോടെ നിവേദനം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033