കോഴിക്കോട്: കൊടുവള്ളിയില്‍ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു. കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന അഞ്ച് ഡിവിഷനുകളും യുഡിഎഫ് ജയിച്ചു. കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. 56 വോട്ടുകള്‍ക്കാണ് മജീദ് മാസ്റ്റര്‍ വിജയിച്ചത്.
സംസ്ഥാനത്ത് ആര്‍എംപി ഭരിക്കുന്ന ഏക പഞ്ചായത്തായ ഒഞ്ചിയത്ത് ആര്‍എംപി മുന്നേറ്റം തുടരുകയാണ്. കോഴിക്കോട് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ ആദ്യ മണിക്കൂറില്‍ യുഡിഎഫിന് അനൂകൂലമായാണ് കാണുന്നത്.