Monday, June 17, 2024 1:13 pm

അസൗകര്യങ്ങളുടെ നടുവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാലവര്‍ഷം തുടങ്ങിയതോടെ അസുഖ ബാധിതരുടെ എണ്ണം വര്‍ധിച്ചെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ്‌ ജില്ലാ ആശുപത്രി. നേരത്തെ തന്നെ സ്ഥല പരിമിതിയില്‍ ബുദ്ധിമുട്ടിയിരുന്ന ആശുപത്രിയിലെ പ്രധാന കെട്ടിടങ്ങള്‍ പലതും പുതിയത്‌ നിര്‍മ്മിക്കാനായി പൊളിച്ചു കളഞ്ഞു. ഇതോടെ ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ.പി. ബ്ലോക്കും കുട്ടികളുടെയും അമ്മമാരുടെയും വാര്‍ഡുകളും ചില പ്രധാന വകുപ്പുകളും ഉള്ള സൗകര്യങ്ങളിലേക്ക്‌ മാറ്റി. കാന്‍സര്‍ സൊസൈറ്റി കെട്ടിടത്തിലേക്ക്‌ ഒ.പി, ഫാര്‍മസി തുടങ്ങിയവ അടക്കം വന്നതോടെ സാധാരണ ദിവസങ്ങളില്‍ പോലും ഇവിടെയും നിന്നുതിരിയാന്‍ കഴിയാത്ത അവസ്ഥയാണ്‌. ഇതിനു പുറമെ ആണ്‌ ഇപ്പോള്‍ പനിയുടെയും പകര്‍ച്ചവ്യാധികളുടെയും കാലം കുടി വന്നെത്തിയിരിക്കുന്നത്‌. ഇതോടെ സര്‍വത്രതിരക്കാണ്‌. ജില്ലാ ആശുപത്രിയുടെ അവസ്‌ഥ ഇപ്പോള്‍ വളരെ പരിതാപകരമാവുകയുമാണ്‌.

പുതിയ കെട്ടിടം പണിയുന്നതിന്റെ പേരില്‍ പഴയ കെട്ടിടം ഇടിച്ച്‌ കളയുകയും അതില്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഒ.പിക്ക്‌ ഉള്‍പ്പെടെ ചെറിയ ക്രമീകരണങ്ങള്‍ ചെയ്‌തെങ്കിലും സ്‌ഥല പരിമിതി മൂലം ആശുപത്രിയില്‍ വലിയ തിരക്കാണ്‌. ഒ.പി ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുന്നിടത്തുതന്നെ വലിയ ക്യൂവാണ്‌. ടിക്കറ്റ്‌ എടുത്താല്‍ ഡോക്‌ടറെ കാണാന്‍ ഒ.പിയില്‍ ചെറിയ ഇടനാഴിയിലാണ്‌ കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. സൗകര്യമില്ലാത്തിടത്ത്‌ ഇത്രയും രോഗികളെ എങ്ങനെ ചികിത്സിക്കും. പുതിയ കെട്ടിടത്തിന്റെ പണി തീരുന്നത്‌ വരെ മറ്റ്‌ എവിടെയെങ്കിലും ഒ.പി. മാറ്റാന്‍ വേണ്ട ക്രമീകരണം വേണമെന്ന അഭിപ്രായം ഉണ്ടായിരുന്നെങ്കിലും
നടന്നില്ല. ഇത്തരത്തില്‍ ആയിരുന്നെങ്കില്‍ ആശുപത്രിയിലെ ഇപ്പോഴത്തെ തിരക്ക്‌ കുറയ്‌ക്കാന്‍ കഴിയുമായിരുന്നു. പുതിയ കെട്ടിടം പണി ഇഴഞ്ഞ്‌ നീങ്ങുകയാണ്‌. പണി എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. എന്തായാലും ഈ പകര്‍ച്ച വ്യാധി കാലം കടക്കാന്‍ അധികൃതരും ബുദ്ധിമുട്ടും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പശ്ചിമ ബം​ഗാൾ ട്രെയിനപകടം ; മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു, 60 പേർക്ക്...

0
കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം...

കോട്ടയത്ത് ലോട്ടറിക്കടയിൽ വൻ കവർച്ച ; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണംപോയി

0
കോട്ടയം: ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷ്ടിച്ചു. മഹാദേവ...

മണ്ണടി വഴിയുള്ള ഞാങ്കടവ്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ നടപടിയില്ല

0
അടൂര്‍ : കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയോളം പഴക്കമുള്ള മണ്ണടി വഴിയുള്ള ഞാങ്കടവ്‌ സര്‍വീസ്‌...

ക്യാമറകള്‍ നോക്കുകുത്തി ; നിരീക്ഷണത്തിന്‌ വേറെ വഴി നോക്കേണ്ട അവസ്ഥ

0
കോഴഞ്ചേരി : ക്യാമറകള്‍ നോക്കുകുത്തിയായതോടെ നിരീക്ഷണത്തിന്‌ വേറെ വഴി നോക്കേണ്ട അവസ്ഥ....