മലപ്പുറം : നിലമ്പൂര്‍ മൂത്തേടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ ജനരോഷം ശക്തം. പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ സംഘടനയുടെ പൊതു നിലപാടിന് യോജിച്ചതല്ലെന്ന് ജനാഭിപ്രായം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. മുദ്രാവാക്യം വിളിച്ചവരില്‍ ഡിവൈഎഫ്‌ഐ യുടെ ഉത്തവാദിത്വപ്പെട്ട പ്രവര്‍ത്തകരുണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അതേസമയം കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗിന്റെ പരാതിയില്‍ എടക്കര പോലീസാണ് കേസെടുത്തത്.
കൊലവിളി മുദ്രാവാക്യത്തിനെതിരെ ജനരോഷം ശക്തം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
RECENT NEWS
Advertisment