കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പോലീസ്. കാണാതായ പതിനെട്ടാം തീയതി രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് പോലീസിന്റെ നിഗമനം. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വീട് വിട്ടതെന്നാണ് സൂചന. പെണ്‍കുട്ടി സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറയുന്നു. കുഴിത്തുറ മരിയ്ക്കാശ്ശേരി വീട്ടില്‍ ഐശ്വര്യ അനിലിനെയാണ് കാണാതായത്. നവംബര്‍ 18, തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഐശ്വര്യയെ കാണാതായി എന്നാണ് പോലീസില്‍ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന പരാതി. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.വീട്ടിലിരുന്ന് ഓണ്‍ലൈനായി എന്‍ട്രന്‍സ് പരിശീലനം നടത്തിവരികായിയരുന്നു ഐശ്വര്യ. കൂടുതല്‍ സമയവും വീട്ടില്‍ ചെലവിട്ടിരുന്ന ഐശ്വര്യയ്ക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ട്രെയിന്‍ കയറി പോയതായും വിവരങ്ങളുണ്ട്. എന്നാല്‍ ഏതുഭാഗത്തേക്ക് പോയി എന്നതിനെക്കുറിച്ച് കേസന്വേഷിക്കുന്ന കരുനാഗപ്പള്ളി പോലീസ് വ്യക്തത നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1