കൊല്ലം : കൊല്ലം ജില്ലയില്‍ മറ്റൊരു യുവതികൂടി ജീവനൊടുക്കി. ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പരവൂര്‍ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃപീഡനമെന്നാണ് പരാതി. ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് കുളിമുറിയുടെ കതക് തകര്‍ത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തതെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്.