കൊല്ലം : ഗണേഷ് കുമാര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ് നീക്കം ചെയ്ത് കൊല്ലം മുന്‍ കളക്ടര്‍ ബി.അബ്ദുൽ നാസർ. തനിക്കെതിരെ ഗണേഷ് കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു മുന്‍ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റിൽ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ, എന്നായിരുന്നു വിമര്‍ശനം.
തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സ്ഥാനത്തേക്ക് അബ്ദുൽ നാസർ ഐഎഎസ് മാറിയതിന് പിന്നാലെ പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഗണേഷ് കുമാർ കളക്ടറായിരുന്ന കാലത്തെ അബ്ദുൽ നാസറിന്റെ പ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഒരു പ്രയോജനവും ഇല്ലാത്തതിനാൽ അബ്ദുൽ നാസർ വിളിക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലായിരുന്നെന്നും എംഎൽഎ പറഞ്ഞു.
പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരിൽ ഗണേഷിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുൻ കളക്ടറുടെ നിലപാടുകളാണ് പട്ടയ പ്രശ്നം പരിഹരിക്കാൻ തടസമെന്ന നിലയിലായിരുന്നു ഗണേഷിന്റെ വിമർശനമത്രയും. ഇതിന് പിന്നാലെയാണ് അബ്ദുൽ നാസർ തന്റെ ഫേസ്ബുക്ക് പേജിൽ ഗണേഷിന്റെ വിമർശനത്തിന് പരോക്ഷ മറുപടി നൽകിയത്.