കൊല്ലം : ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതിയെയും ബന്ധുവായ മറ്റൊരു യുവതിയെയും കാണാതായി.
അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃ സഹോദര ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ പോലീസ് തെരച്ചില്‍ തുടങ്ങി. ഡി എന്‍ എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രേഷ്മയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.