കൊല്ലം: പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം. സംഘത്തിലെ രണ്ട് പേരെ പുനലൂര്‍ പോലീസ് പിടികൂടുകയും മറ്റ് രണ്ട് പേരെ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്. മോഹനന്‍, സുനില്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനന്‍ അടക്കമുളളവരുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പുനലൂരില്‍ വീട്ടില്‍ കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
RECENT NEWS
Advertisment