കോട്ടയം: വാഹനാപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം സുധിയുടെ മൃതദേഹത്തിനായി ബന്ധുക്കളും ഭാര്യവീട്ടുകാരും ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതായി റിപ്പോർട്ട്. ആദ്യഭാര്യ പോയ ശേഷം സുധി രണ്ടാമത് വിവാഹം ചെയ്തത് ക്രിസ്ത്യൻ മതവിഭാഗത്തത്തിൽ പെട്ട യുവതിയെ ആയിരുന്നു. ഇവർ കോട്ടയത്തായിരുന്നു താമസം. അതിനാൽ തന്നെ മരണശേഷം സുധിയെ കോട്ടയത്ത് പള്ളിയിൽ വെച്ച് ക്രിസ്തീയ ആചാരങ്ങൾ പ്രകാരമാണ് സംസ്കരിക്കുന്നത്. ഇതിനെതിരെ സുധിയുടെ സഹോദരനും അമ്മയും രംഗത്തെത്തിയിരുന്നു.
സംസ്കരിക്കുന്നതിന് മുൻപ് തന്റെ മകന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഇവർ മാധ്യമങ്ങളോട് പറയുന്നത്. ചേട്ടന്റെ മൃതദേഹം നേരിൽ കാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്നും, കോട്ടയം വരെ യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി തന്റെ അമ്മയ്ക്ക് ഇല്ലെന്നുമാണ് കൊല്ലം സുധിയുടെ സഹോദരൻ പറയുന്നത്. സംഭവത്തിൽ ഇവർക്കെതിരെ സോഷ്യൽ മീഡിയ വിമർശനമുന്നയിക്കുന്നുണ്ട്. ഒരാൾ ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത ബന്ധുജനങ്ങൾ അയാൾ മരണപ്പെട്ടാലും സമാധാനം കൊടുക്കാത്ത അവസ്ഥയാണല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.