കിഴക്കേകല്ലട : മുടി നീട്ടി വളർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് തലക്ക് പരിക്കേറ്റു. തലക്ക് പൊട്ടലേറ്റ അഞ്ചൽ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റോഡ് സ്വദേശികളായ ജോസ് പ്രസാദ് (47), അഭിലാഷ് (27), ജോഷി തോമസ് (30) എന്നിവർ അറസ്റ്റിലായി. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്, എസ്.ഐ ശരത്, എ.എസ്. ഐമാരായ സജീവ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുടി നീട്ടി വളർത്തിയത് ചോദ്യം ചെയ്തതിൽ അടിപിടി ; യുവാവിന് തലക്ക് പരിക്കേറ്റു
RECENT NEWS
Advertisment