അടൂർ : ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന കൊല്ലം - വണ്ടിപ്പെരിയാർ ദേശീയ പാത 183ന്റെ വശങ്ങൾ അപകടകരമാം വിധം ഇടിഞ്ഞ് താഴ്ന്ന് ഗർത്തം രൂപപ്പെട്ടു. വെള്ളക്കുളങ്ങര കനാൽ നഗർ ജംഗ്ഷന് നെല്ലിമൂട്ടിപ്പടിക്കും ഇടയിലാണ് റോഡിന്റെ ടാറിങ് ഭാഗം ഇടിഞ്ഞത്. റോഡിൽ ഗർത്തം രൂപപ്പെട്ടിട്ട് നാളേറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയായില്ല. ഏറെ തിരക്കുള്ള റോഡിൽ നൂറിലധി കം സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നുണ്ട്. കൊല്ലം ദേശീയ പാതയെയും എം.സി റോ ഡിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്. ജില്ല ആസ്ഥാന മായ പത്തനംതിട്ടയെ കൊല്ലവുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ചവറ, ശങ്കരമംഗലം, കാരാളിമുക്ക്, മൈനാഗ പ്പള്ളി ഭാഗത്തുള്ളവർക്ക് ശബരിമലയിൽ പോകാനുള്ള പ്രധാന പാതയാണിത്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചം ഇല്ലാത്തതിനാൽ വാഹനങ്ങളിൽ വരുന്നവർക്ക് കുഴി പെട്ടെന്ന് കാണാൻ കഴിയില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിൽ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.