ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. പുതിയൊരു വണ്ടി വാങ്ങണമെന്ന് ആലോചിക്കുമ്പോൾ തന്നെ എന്തുകൊണ്ട് ഇവി വാങ്ങിക്കൂടാ എന്നാണ് ഏവരും ചിന്തിക്കുന്നത്. 100 രൂപയ്ക്ക് മുകളിൽ മുടക്കി പെട്രോൾ അടിക്കുന്നതിലും ലാഭമാണല്ലോ ചാർജിംഗ്. ഇനി മാസാവസാനം വലിയൊരു കറണ്ട് ബില്ല് വരുമോ എന്ന് പേടിക്കുന്നവർ നിലവിൽ ഇവി ഉപയോഗിക്കുന്നവരോട് ഇക്കാര്യം ചോദിച്ച് മനസിലാക്കിയാൽ സംഭവം എത്രത്തോളം ലാഭകരമാണെന്ന് മനസിലാക്കാനും സാധിക്കും. ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനിട്ടു കഴിഞ്ഞാൽ കണ്ണുംപൂട്ടി ഒരെണ്ണം അങ്ങുവാങ്ങുകയുമരുത്. വിശ്വാസ യോഗ്യമായ ബ്രാൻഡുകളെയും മികച്ച മോഡലുകളെയും കണ്ടെത്താനായി വലിയൊരു പഠനം തന്നെ നടത്തിയാൽ അത് ബെസ്റ്റാവും. ഓലയും ഏഥറും വാങ്ങാൻ കാശില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. വിപണിയിൽ മറ്റ് കിടിലൻ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ വൈദ്യുത വാഹനങ്ങളാലും സമ്പന്നമാണ് നമ്മുടെ വിപണി. അത്തരത്തിൽ വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന കമ്പനിയാണ് കൊമാകി.
രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് കൊമാകി. ഇന്ത്യയിലെ ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന കൈവരിക്കാനായി കമ്പനിയിതാ കിടിലൻ ഓഫറുകളും വിലക്കിഴിവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. LY ഇവിയിൽ ഗംഭീര ഓഫർ വാഗ്‌ദാനം ചെയ്യുന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കൊമാകി തങ്ങളുടെ LY ഡ്യുവൽ ബാറ്ററി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 21,000 രൂപയോളമാണ് കുറച്ചിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ LY മോഡൽ വീട്ടിലെത്തിക്കുന്നതിന് യഥാർഥ വിലയായ 1.35 ലക്ഷത്തിന് പകരം ഉപഭോക്താക്കൾക്ക് ഇപ്പോൾ 1.14 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകിയാൽ മതിയാവും. ദീപാവലി വരെ പരിമിത കാലയളവിലേക്ക് രാജ്യത്തുടനീളം ഈ കിഴിവ് സാധുവാണെന്നും കൊമാകി പറയുന്നു. ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കാനും ഇലക്ട്രിക് മോഡലുകളിലേക്കുള്ള ജനങ്ങളുടെ മാറ്റം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ ആനുകൂല്യങ്ങളിലൂടെ ഇവി ബ്രാൻഡ് ശ്രമിക്കുന്നത്.
കൊമാകി LY ഇലക്ട്രിക് സ്കൂട്ടറിൽ റിമൂവബിൾ 62V32AH ഡ്യുവൽ ബാറ്ററി പായ്ക്കുകളാണ് പ്രവർത്തിക്കുന്നത്. വേർപെടുത്തിയെടുക്കാനാവുന്നതിനാൽ ഇവിയുടെ ബാറ്ററി എവിടെനിന്നും ചാർജ് ചെയ്യാനും കഴിയും. ആയതിനാൽ ഇത് വളരെ പ്രായോഗികമായ ഫീച്ചറാണെന്ന് തന്നെ പറയാം. ഒരു ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂറിൽ താഴെ മാത്രമാണ് സമയം വേണ്ടിവരിക. കൊമാകി LY സ്‌കൂട്ടറിന് പ്രീമിയം ടച്ച് നൽകാൻ ധാരാളം ആധുനിക ഫീച്ചറുകളുടെ അകമ്പടിയും കമ്പനി ഒരുക്കിയിട്ടുണ്ട്. TFT സ്‌ക്രീൻ, ഓൺബോർഡ് നാവിഗേഷൻ, ഒരു സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത്, കോളിംഗ് ഓപ്ഷനുകൾ, മറ്റ് റെഡി-ടു-റൈഡ് ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നനാണ് കൊമാകി LY ഇലക്ട്രിക് സ്കൂട്ടർ. ഇക്കോ, സ്പോർട്സ്, ടർബോ എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകളും വാഹനത്തിലുണ്ട്.
എൽഇഡി ഫ്രണ്ട് വിങ്കറുകൾ, 3000-വാട്ട് ഹബ് മോട്ടോറുകൾ/38 AMP കൺട്രോളറുകൾ, പാർക്കിംഗ് അസിസ്റ്റ്/ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ്, മറ്റ് നിരവധി ഡിഫറൻഷ്യൽ പോയിന്റുകൾ എന്നിവയും ഇവിയുടെ സവിശേഷതകളാണ്. രണ്ട് ബാറ്ററികളും ഒന്നിച്ച് റൈഡർക്ക് ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുവെന്നതും ഹൈലൈറ്റാണ്. കൊമാകി LY ഇലക്‌ട്രിക് സ്‌കൂട്ടറിന് 55-60 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗത. ഡിസൈനിലേക്ക് നോക്കിയാൽ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് അൽപ്പം മെലിഞ്ഞ രൂപവും സ്റ്റൈലിഷ് ഫ്രണ്ട്, നോൺ-ഇലക്‌ട്രിക് ബൈക്ക് പോലെയുള്ള ശൈലിയുമാണുള്ളത്. ഏത് തരം റോഡുകളിലൂടെ സഞ്ചരിച്ചാലും ഈ സ്കൂട്ടറിന്റെ ഡിസൈൻ സുഖകരമായ യാത്രയാണ് ഉറപ്പാക്കുന്നത്. കുന്നുകളിൽ വാഹനങ്ങൾ തെന്നിമാറുന്നത് തടയാൻ നൂതനമായ ആന്റി സ്‌കിഡ് സാങ്കേതികവിദ്യയും ഇവിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 12 ഇഞ്ച് ട്യൂബ് ലെസ് ടയറുകളും കൊമാകി LY-യുടെ പ്രത്യേകതയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033