കോന്നി : കേരള സർക്കാർ ലോകത്തിനാകെ മാതൃകയാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് പറഞ്ഞു. അരുവാപ്പുലം പുളിഞ്ചാണിയിൽ ആർ എസ് എസ് , ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി.പി.ഐ എമ്മിൽ ചേർന്നവരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് 1000 ത്തോളം കുടുംബങ്ങളാണ് ജില്ലയിൽ സിപിഐമ്മിൽ ചേർന്നത് , ഇത് എൽ ഡി എഫ് ഭരണത്തെ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് . കോവിഡ് കാലത്ത് പിണറായി സർക്കാർ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജനങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്. കോവിഡ് ബാധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ മോഡി സര്‍ക്കാരിന് കഴിയുന്നില്ലെന്നും കെ.ജെ.തോമസ് പറഞ്ഞു.
യോഗത്തിൽ ലോക്കൽ സെക്രട്ടറി വർഗ്ഗീസ് ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റിയംഗം ആർ രാജേന്ദ്രൻ, കല്ലേലി ലോക്കൽ സെക്രട്ടറി ആർ അജയകുമാർ, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം രേഷ്മ മറിയം റോയി, സി പി ഐ എം ലോക്കൽ കമ്മിറ്റിയംഗം ബിന്ദു ബാബു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം കോന്നി വിജയകുമാർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ഇ എ കമറുദ്ദീൻ നന്ദിയും പറഞ്ഞു. യുവമോർച്ച അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്, നിയോജക മണ്ഡലം ഭാരവാഹി എന്നിനിലകളിൽ പ്രവർത്തിച്ച പാറയ്ക്കൽ പി പി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് 32 കുടുംബങ്ങൾ സി പി ഐ എമ്മിൽ ചേർന്നത്.