കോന്നി : 2022 പടിയിറങ്ങുമ്പോൾ കോടികളുടെ വരുമാനമാണ് കോന്നി ആനത്താവളത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും ഉണ്ടായത്. കോന്നി ആനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ 7312025 രൂപയും വനശ്രീയിൽ 4160192 രൂപയും അടവിയിൽ 11634290 രൂപയുമാണ് 2022 വർഷത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിലെ വരുമാനം. കോന്നി ആനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ 2022 ജനുവരിയിൽ 516950 രൂപയും ഫെബ്രുവരിയിൽ 406865 രൂപയും മാർച്ചിൽ 473480 രൂപയും ഏപ്രിലിൽ 614205 മെയിൽ 806480 രൂപയും ജൂണിൽ 657855 രൂപയും ജൂലായിൽ 626380 ആഗസ്റ്റിൽ 478555 രൂപയും സെപ്റ്റംബറിൽ 698700 രൂപയും ഒക്ടോബറിൽ 749090 രൂപയും നവംബറിൽ 497200 രൂപയും ഡിസംബറിൽ 786265 രൂപയും ആയിരുന്നു വരുമാനം.
വനശ്രീയിൽ ജനുവരിയിൽ 274670 രൂപയും ഫെബ്രുവരിയിൽ 208946 രൂപയും മാർച്ചിൽ 256373 രൂപയും ഏപ്രിലിൽ 296201 രൂപയും മെയിൽ 414499 രൂപയും ജൂണിൽ 431464 രൂപയും ജൂലായിൽ 50386 രൂപയും ആഗസ്റ്റിൽ 404656 രൂപയും സെപ്റ്റംബറിൽ 460743 രൂപയും ഒക്ടോബറിൽ 451351 രൂപയും നവംബറിൽ 361627 രൂപയും ഡിസംബറിൽ 549476 രൂപയും വരുമാനം ലഭിച്ചു.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജനുവരിയിൽ 706500 രൂപയും ഫെബ്രുവരിയിൽ 464500 രൂപയും മാർച്ചിൽ 516500 രൂപയും ,ഏപ്രിലിൽ 738000 രൂപയും മെയിൽ 4151000 രൂപയും ജൂണിൽ 973500 രൂപയും ജൂലായിൽ 721300 രൂപയും ഓഗസ്റ്റിൽ 505000 രൂപയും സെപ്റ്റംബറിൽ 698700 രൂപയും ഒക്ടോബറിൽ 1749090 രൂപയും നവംബറിൽ 1497200 രൂപയും ഡിസംബറിൽ 93300 രൂപയും വരുമാനം ലഭിച്ചു. കോന്നി ഇക്കോ ടൂറിസം സെന്ററിലും അടവി കുട്ടാ വഞ്ചി സവാരി കേന്ദ്രത്തിലും ക്രിസ്തുമസ് ന്യൂ ഇയർ അവധി ദിനങ്ങളിൽ കേരളത്തിന് അകത്തും പുറത്തുമായുള്ള നിരവധി സഞ്ചാരികൾ ആണ് എത്തിചേർന്നത്. ആനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ ആനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും മണ്ണീറ വെള്ളച്ചാട്ടവും സന്ദർശിച്ചാണ് മടങ്ങുന്നത്.വനത്തിലൂടെ ഒഴുകുന്ന കല്ലാറിൽ കുട്ടവഞ്ചി സവാരിക്ക് എത്തുന്ന ആളുകൾക്ക് വനത്തിന്‍റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാമെന്നത് പുതിയ അനുഭവമാണ് നൽകുന്നത്. ആനത്താവളത്തിൽ എത്തുന്ന ആളുകളും ആന മ്യൂസിയത്തിലും വനശ്രീയിലും പാർക്കിലും എല്ലാം ഏറെനേരം ചിലവഴിച്ചാണ് മടങ്ങുന്നത്. കോന്നി ആനത്താവളത്തിലെ കുട്ടികൊമ്പനും സഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.