കോന്നി : കോന്നി ആനത്താവളത്തിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ ഇളകി വീണ് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രധാന ഗേറ്റ് തള്ളിതുറന്ന് അകത്ത് പ്രവേശിക്കുകയും തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും ഉണ്ടാവുകയും ആനത്താവളത്തിനുള്ളിലെ ബോർഡുകൾ അടക്കം നശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് പോലീസ് ഇവരെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. മാർച്ചും ധർണ്ണയും ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കോന്നി മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ തരകൻ അധ്യക്ഷത വഹിച്ചു. പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം, ജിതിൻ, അർച്ചന ബാലചന്ദ്രൻ, ഫയ്സൽ പി എച്ച്. ഐവാൻ വകയാർ തുടങ്ങിയവർ സംസാരിച്ചു.
കോന്നി ആനത്താവളത്തിൽ ഇന്നലെയാണ് കോൺക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസ്സുകാരൻ മരിച്ചത്. അടൂർ കടമ്പനാട് കോയിക്കാട്ടുപടിഞ്ഞാറ്റേതിൽ അജിയുടെ മകൻ അഭിരാം (4) ആണ് മരിച്ചത്. അച്ഛന്റെ സഹോദരന്റെ ഒപ്പമാണ് കുട്ടി ആനത്താവളത്തിൽ എത്തിയത്. സംഭവത്തെത്തുടർന്ന് കോന്നി ആനത്താവളം താൽക്കാലികമായി അടച്ചു. അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1