കോന്നി : തേക്കുതോട് ഏഴാംതലയിൽ വനത്തിനുള്ളിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കാത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തേക്കുതോട് ഏഴാംതല മുക്കല്ല് എന്ന സ്ഥലത്തെ പഴയ കൂപ്പ് റോഡിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.
മൂന്ന് വയസ് പ്രായം വരുന്ന കുട്ടിക്കൊമ്പൻ ആന്തരിക അവയവങ്ങളിൽ ഉണ്ടായ അണുബാധ മൂലമാണ് ചരിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. കോന്നി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഡോ. ശ്യാം ചന്ദ്രൻ, നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം അജീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു.