കോന്നി: കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോതൊറാക്സ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കുശേഷം ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ച കുഞ്ഞിരാമൻ എന്ന വയോധികന്റെ സംരക്ഷണം എലിയറയ്ക്കൽ ഗാന്ധിഭവൻ ഏറ്റെടുത്തു. തുടർചികിത്സയ്ക്കു ശേഷവും ആഴ്ചകളായിട്ടും ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ എത്താത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ.എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ആർ.ഒ. അനു കെ. രാജ് എന്നിവരുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കോന്നി ഗാന്ധിഭവൻ വികസന സമിതി വൈസ് ചെയർപേഴ്സണും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു തോമസ്, എക്സിക്യൂട്ടീവ് അംഗം കോന്നി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ സലിൽ വയലാത്തല, ഗാന്ധിഭവൻ സേവനപ്രവർത്തകരായ സൂസൻ തോമസ്, രാജൻ രാഘവൻ, കൈരളി സുനിൽ എന്നിവർ ചേർന്ന് കുഞ്ഞിരാമനെ ഗാന്ധിഭവൻ ദേവലോകത്തിലേക്ക് ഏറ്റെടുത്തു. ഏകദേശം 75 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം കോന്നി ആനക്കൂട് പരിസരനിവാസിയാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹത്തെ അറിയുന്നവർ 9605873000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കോന്നി ദേവലോകം ഡയറക്ടർ എസ്. അജീഷ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1